.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: കേരളത്തില്‍ 100 കാറുകള്‍ വിറ്റഴിച്ച നേട്ടം സ്വന്തമാക്കി വോള്‍വോ കാര്‍ ഇന്ത്യ. എറണാകുളത്ത് മാത്രം 39 കാറുകളാണ് വിറ്റഴിച്ചത്. XC40 റീചാര്‍ജുള്ള 82 യൂണിറ്റും 18 യൂണിറ്റ് സി40 റീചാര്‍ജും ആണ് വിറ്റഴിച്ചത്. XC40 റീചാര്‍ജ് ഡെലിവറി 2022 നവംബറിലും, സി40 റീചാര്‍ജ് ഡെലിവറി 2023 സെപ്റ്റംബര്‍ പകുതിയോടെയുമാണ് ആരംഭിച്ചത്.
നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയാറായ കേരളത്തിലെ ഉപയോക്താക്കളാണ് ഞങ്ങളുടെ ഉത്പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയത്. വര്‍ഷം തോറും, നൂതന സാങ്കേതിക വിദ്യയില്‍ തീര്‍ത്ത ഇലക്ട്രോണിക് വാഹനങ്ങള്‍ കമ്പനി ഇനിയും പുറത്തിറക്കുമെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. നൂതന സംവിധാനങ്ങളോടു കൂടിയതും പരിസ്ഥിതി സൗഹാര്‍ദവുമായ ഉത്പന്നങ്ങളെത്തിച്ച് നല്കാന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും വരും വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിഇഒ ആര്. കൃഷ്ണകുമാര്‍ പറഞ്ഞു.