.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Business

കൊ​ല്ല​ത്ത് ഓ​ഷ്യ​നേ​റി​യ​വും മ​റൈ​ന്‍ മ്യൂ​സി​യ​വും: 10 കോ​ടി അ​നു​വ​ദി​ച്ചു

ഇ​തി​നൊ​പ്പം മ​റൈ​ന്‍ ബ​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യ​വും സ്ഥാ​പി​ക്കും

MV Desk

തി​രു​വ​ന​ന്ത​പു​രം: സാ​ഗ​ര സൗ​ന്ദ​ര്യം അ​തി​ന്‍റെ ഉ​ള്ളി​ലേ​ക്കു ക​ട​ന്നു​പോ​യി ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന ഓ​ഷ്യ​നേ​റി​യം കൊ​ല്ല​ത്ത് സ​ജ്ജീ​ക​രി​ക്കാ​ന്‍ 10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൊ​ല്ല​ത്തെ തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്രം വെ​ളി​വാ​ക്കു​ന്ന​തി​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​തി​നൊ​പ്പം മ​റൈ​ന്‍ ബ​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യ​വും സ്ഥാ​പി​ക്കും. ത​ങ്ക​ശേ​രി​യ്ക്ക് സ​മീ​പം തി​രു​മു​ല്ലാ​വാ​രം തീ​ര​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​നാ​യി​രി​ക്കും നി​ര്‍വ​ഹ​ണ ചു​മ​ത​ല. പൗ​രാ​ണി​ക വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് കൊ​ല്ലം. ചൈ​നീ​സ്, അ​റ​ബ്, പോ​ര്‍ച്ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് വ്യാ​പാ​രി​ക​ള്‍ കൊ​ല്ല​വു​മാ​യി ക​ച്ച​വ​ട ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു. കൊ​ല്ല​ത്തി​ന്‍റെ ഈ ​വ്യാ​പാ​ര, വാ​ണി​ജ്യ ച​രി​ത്ര​വും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും മ്യൂ​സി​യം.

പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി​യൂ​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഓ​ഷ്യ​നേ​റി​യ​വും മ്യൂ​സി​യ​വും കൊ​ല്ല​ത്തി​ന്‍റെ ടൂ​റി​സം മു​ന്നേ​റ്റ​ത്തി​ന് കൂ​ടു​ത​ല്‍ കു​തി​പ്പേ​കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ