Business

ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍

സെൻസെക്സ് 338 പോയന്‍റ് ഇടിഞ്ഞു. നിഫ്റ്റി 50 65 പോയന്‍റാണ് രേഖപ്പെടുത്തിയത്.

മുംബൈ: ഹിന്‍ഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയും കുത്തനെ താഴേക്ക് പതിച്ചു.

സെൻസെക്സ് 338 പോയന്‍റ് ഇടിഞ്ഞു. നിഫ്റ്റി  50 65 പോയന്‍റാണ് രേഖപ്പെടുത്തിയത്.   17 ശതമാനമാണ് അദാനി ഓഹരികളില്‍ വന്ന ഇടിവ്.  അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തിലാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. കമ്പനിയുടെ കടസ്ഥിതിയും ഭരണ പ്രശ്നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

അദാനി ​ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ റിപ്പോർട്ട് കള്ളമാണ് എന്നാണ് അദാനിയുടെ വാദം. അതിനിടെ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ക്ക് ഒറ്റ ദിവസം 85,000 കോടി രൂപയുടെ മൂല്യം നഷ്ടപ്പെടാന്‍ കാരണമായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 

അതേസമയം അദാനി ഗ്രൂപ്പിന്‍റെ തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍ തുടങ്ങും. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്. കടം തിരിച്ചടവിനും മറ്റു ചിലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്