amazon prime day 
Business

ആമസോണ്‍ പ്രൈം ഡേ: ഡീലുകള്‍ പ്രഖ്യാപിച്ചു

പ്രൈം ഡേ സമയത്ത് വിവിധ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ ട്രാന്‍സാക്ഷനുകള്‍ എന്നിവയില്‍ 10% സേവിങ്സും നേടാം

Renjith Krishna

കൊച്ചി: ഈ മാസം 20, 21 തിയതികളില്‍ നടക്കുന്ന പ്രൈം ഡേയില്‍ ലഭ്യമാകുന്ന മികച്ച ഡീലുകളും പുതിയ ലോഞ്ചുകളും എന്‍റര്‍ടെയ്‌ന്‍മെന്‍റ് ലൈനപ്പുകളും പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ.

20ന് വെളുപ്പിന് 12 മണിക്ക് ആരംഭിച്ച് 21 രാത്രി 11:59 വരെ തുടരുന്ന പ്രൈം ഡേ സെയിലില്‍ പ്രൈം അംഗങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, ടിവികള്‍, ഗൃഹോപകരണങ്ങള്‍, ആമസോണ്‍ ഡിവൈസുകള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചണ്‍, ഫര്‍ണിച്ചറുകള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയിലെല്ലാം ഇളവുകള്‍ നേടാം.

സാംസങ്, വണ്‍പ്ലസ്, എച്ച് പി, അസ്യൂസ്, ടൈറ്റാന്‍, ലെനോവോ, അമെരിക്കന്‍ ടൂറിസ്റ്റര്‍, വോള്‍ട്ടാസ്, ഫോസില്‍, ഹിമാലയ എന്നിങ്ങനെ 450ലധികം ഇന്ത്യന്‍, ആഗോള ബ്രാന്‍ഡുകളില്‍ നിന്ന് ആയിരക്കണക്കിന് പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചും നടക്കും. കൂടാതെ, പ്രൈം ഡേ സമയത്ത് വിവിധ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ ട്രാന്‍സാക്ഷനുകള്‍ എന്നിവയില്‍ 10% സേവിങ്സും നേടാം.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ