Business

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സീഗള്‍ ഇന്‍റര്‍നാഷണലിന്

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്‍റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്‍റാണ് മികച്ച ടാലന്‍റ് അക്വിസിഷന്‍ ആന്‍ഡ് എച്ച്ആർ മാനേജ്മെന്‍റ് കമ്പനിക്കുള്ള അവാര്‍ഡ് നല്‍കിയത്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്‍റര്‍നാഷണലിന് ഡോ. എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്‍റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്‍റാണ് മികച്ച ടാലന്‍റ് അക്വിസിഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് കമ്പനിക്കുള്ള അവാര്‍ഡ് നല്‍കിയത്.

കേരള സര്‍വകലാശാലാ സെനറ്റ് ചേംബറില്‍ നടത്തിയ ചടങ്ങില്‍ സീഗള്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ കേരള അഡ്വക്കേറ്റ് ജനറല്‍ കെ.പി. ജയചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

കേരള നിയമസഭാ സെക്രട്ടറി പ്രൊഫ. ഡോ. എന്‍. കൃഷ്ണകുമാര്‍, യുകെയിലെ സ്റ്റാഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റി ഡയറക്റ്റര്‍ പ്രൊഫ. ഡോ. സമാന്ത സ്‌പെന്‍സ്, കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ. എന്‍. ഗിരീഷ് കുമാര്‍, സ്‌പെയ്നിലെ ജീന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. റാബിയ എം. റാബെറ്റ് ടെംസമാനി, ഹിമാലയന്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. പ്രകാശ് ദിവാകരന്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്‍റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. വില്ലറ്റ് കൊറേയ, മാരിടൈം ബിസിനസ് ബുള്ളറ്റിന്‍ ചീഫ് എഡിറ്റര്‍ നാണു വിശ്വനാഥന്‍, പ്രൊഫസര്‍ ഡോ. സുരേഷ് ഘോദ്രാവോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്