.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Business

സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ

സ്വ​ർ​ണ​വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

MV Desk

കൊച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ശനിയാഴ്ച സ്വ​ർ​ണം ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 45,920 രൂ​പ​യാ​യി ഉ​യ​ർ​ന്നു. കേ​ര​ള​ത്തി​ൽ ഇ​ന്നേ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​ണി​ത്. സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​തി​നു മു​മ്പ് മെ​യ് അ​ഞ്ചി​നാ​ണു സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടി​യ സ്വ​ർ​ണ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 5720 രൂ​പ​യും പ​വ​ന് 45,760 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ നി​ര​ക്ക്. ആ ​നി​ര​ക്കി​നെ​യാ​ണു ഇ​ന്ന​ലെ മ​റി​ക​ട​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഒ​ക്റ്റോ​ബ​ർ ഒ​ന്നി​നു 42, 680 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ഈ ​മാ​സം അ​ഞ്ചി​നു രേ​ഖ​പ്പെ​ടു​ത്തി​യ 41,960 രൂ​പ​യാ​ണ് ഈ ​മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ർ​ണ​നി​ര​ക്ക്. എ​ന്നാ​ൽ അ​തി​നു ശേ​ഷം സ്വ​ർ​ണ​വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തെ വി​ല ഉ​യ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ലും വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു സ്വ​ർ​ണം ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ പ​ശ്ചാ​ത്ത​ല​വും സ്വ​ർ​ണ​വി​ല വ​ർ​ധ​ന​വി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. യു​ദ്ധം പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന​തു പ​തി​വാ​ണ്. അ​ടു​ത്ത മാ​സ​ത്തോ​ടെ സ്വ​ർ​ണ​വി​ല​യി​ൽ 3.3 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണു വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം വെ​ള്ളി വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഒ​രു ഗ്രാം ​വെ​ള്ളി​യു​ടെ വി​ല 78 രൂ​പ​യും ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല 103 രൂ​പ​യു​മാ​ണ്.

പിഎസ്എല്ലിനോട് നോ പറഞ്ഞ് ദസുൻ ഷാനക; ഇനി ജഡേജയ്ക്കൊപ്പം പന്തെറിയും

സംസ്ഥാനത്ത് ചൂടു കൂടുന്നു; 12 ജില്ലകളിൽ യെലോ അലർട്ട്

മിന്നൽപ്രളയം: ഒമാനിൽ രണ്ട് മലയാളികൾ മരിച്ചു

"വിജയരാഘവന് ആലപ്പുഴയെക്കുറിച്ച് അറിയില്ല, പ്രസാദിന് ഗുരുത്വമില്ല"; തിരിച്ചടിച്ച് ജി. സുധാകരൻ

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ലക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ