സർവ റെക്കോർഡുകളും തകർത്ത് സ്വർണവില; പവന് 62,000 വും കടന്ന് കുതിപ്പ് തുടരുന്നു file
Business

സർവ റെക്കോർഡുകളും തകർത്ത് സ്വർണവില; പവന് 62,000വും കടന്ന് കുതിപ്പ് തുടരുന്നു !!

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിടുകൾ‌ പിന്നിട്ട് കുതിപ്പു തുടരുന്നു. ഇന്ന് (04/02/2024) പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 വും കടന്ന് 62,480 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ വില 7810 രൂപ.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. പിന്നീട് ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണവില 61,960 രൂപയിലുമെത്തിയിരുന്നു. കഴിഞ്ഞ 2 ദിവസമായി കുറഞ്ഞും മാറ്റമില്ലാതെയും തുടർന്ന സ്വർണവിയാണ് ഇന്ന് ഒറ്റയടിക്ക് 62,000 വും കടന്ന് കുതിച്ചത്.

അമെരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വര്‍ണത്തിന്‍റെ വില അനുദിനം വര്‍ധിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.

ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:

ജനുവരി 28 - 60,080 രൂപ (-)

ജനുവരി 29 - 60,760 രൂപ (+)

ജനുവരി 30 - 60,880 രൂപ (+)

ജനുവരി 31- 61,840 രൂപ (+)

ഫെബ്രുവരി 1- 61,960 രൂപ (+)

ഫെബ്രുവരി 2- മാറ്റമില്ല

ഫെബ്രുവരി 3- 61,640 രൂപ (-)

ഫെബ്രുവരി 4- 62,480 രൂപ (+)

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു