ലക്ഷത്തിന് തൊട്ടടുത്ത്; സ്വർണം പവന് 97,360 രൂപ, ഗ്രാമിന് 12,170 രൂപ

 
Business

സ്വർണം ലക്ഷത്തിന് തൊട്ടടുത്ത്; പവന് 97,360 രൂപ, ഗ്രാമിന് 12,170 രൂപ

പണിക്കൂലി ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപ നൽകിയാലേ ഒരു പവൻ സ്വർണം സ്വന്തമാക്കാനാകൂ.

MV Desk

തിരുവനന്തപുരം: സ്വർണവിലയിൽ തുടർച്ചയായി റെക്കോഡ് വർധന. വെള്ളിയാഴ്ച പവന് 2,840 രൂപ കൂടി 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12,170 രൂപയായി. ആദ്യമായാണ് ഗ്രാം വില 12,000 രൂപ കടക്കുന്നത്. പണിക്കൂലി ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപ നൽകിയാലേ ഒരു പവൻ സ്വർണം സ്വന്തമാക്കാനാകൂ.

2026 അവസാനത്തോടെ സ്വർണവില ഔൺസിന് 4,900 ‌ഡോളറിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. കേന്ദ്ര ബാങ്കുകൾ ‌വാങ്ങുന്നതും ഇടിഎഫ് നിക്ഷേപവുമാണ് ഇതിനു കാരണം.

നിലവിൽ ഏഷ്യയിൽ സ്വർണത്തിനുള്ള ആവശ്യകത വർധിച്ചു വരുകയാണ്. 2025ൽ മാത്രം 50 ശതമാനം വില വർധനയാണ് സ്വർണം രേഖപ്പെടുത്തിയത്. 35 തവണ ഈ വർഷം റെക്കോഡുകൾ തകർത്തു.

ഫോൺവിളിച്ചിട്ട് എടുത്തില്ല, അന്വേഷിച്ചെത്തിയ ആൺസുഹൃത്ത് കണ്ടത് തൂങ്ങി നിൽക്കുന്ന ചിന്നുവിനെ; അന്വേഷണം തുടങ്ങി

ശബരിമല സ്വർണക്കൊള്ള: മൂന്നു പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു, ആദ്യഗഡു ഫെബ്രുവരിയിൽ

"ഒരു സംസ്ഥാനത്തും എസ്ഐആർ നടപടികൾ തടസപ്പെടാൻ അനുവദിക്കില്ല": സുപ്രീംകോടതി

ബിജെപി സ്വീകരണത്തിനിടെ ട്രെയിനെടുത്തു, ഓടിക്കയറി മേയർ; പിറകെ ഓടി കൗൺസിലർമാർ | Video