Business

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

ബുധനാഴ്‌ച പവന്‍റെ വില 43,760 രൂപയിലെത്തിയിരുന്നു

MV Desk

കൊച്ചി: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 44,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപയാണ്.

ബുധനാഴ്‌ച പവന്‍റെ വില 43,760 രൂപയിലെത്തിയിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണവില 44,000-ത്തിൽ താഴെ എത്തുന്നത്. 44,000ല്‍ താഴെയെത്തിയ സ്വർണവില ഇന്നലെ വീണ്ടും ഉയരുകയായിരിക്കുന്നു. ഇന്നലെ 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്‍റെ തുടക്കം മുതൽ 44,000-ത്തിന് മുകളിലായിരുന്നു സ്വർണവില.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി