gold price today 27-03-2024 
Business

സ്വര്‍ണവിലയിൽ വർധന; വീണ്ടും 49,000 കടന്നു

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്ന സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഇന്ന് (27/03/2024) പവന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്ന സ്വര്‍ണവില തുടർച്ച‍യായി ഉയർന്ന് മൂന്നാഴ്ചക്കൊണ്ട് ഏകദേശം മൂവായിരത്തിലധിം രൂപയുടെ വർധനവാണ് ഉണ്ടായത്. 21ന് 49,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടിരുന്നു. എന്നാൽ പിന്നീട് വില ഇടിയുന്നതായാണ് കണ്ടുവന്നത്. 5 ദിവസത്തിനിടെ 520 രൂപ ഇതിനൊടകം കുറഞ്ഞു.

അമെരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം 3 തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു