സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ് file
Business

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്; നിരക്കറിയാം

ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 55,000 രൂപയിലെത്തിയിരുന്നു

കൊച്ചി: തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം 2 ദിവസമായി സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയിലെത്തി.

ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 55,000 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. തുടർന്ന് വ്യാഴാചയും വെള്ളിയാഴ്ചയും തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ