പിന്നെയും കുറഞ്ഞു; സ്വർണവിലയിൽ തിങ്കളാഴ്ച മാത്രം 10,000 ത്തോളം രൂപയുടെ ഇടിവ്

 

file image

Business

പിന്നെയും കുറഞ്ഞു; സ്വർണവിലയിൽ തിങ്കളാഴ്ച മാത്രം 10,000 ത്തോളം രൂപയുടെ ഇടിവ്

തിങ്കളാഴ്ച രാവിലെ കുറഞ്ഞ 6640 രൂപയ്ക്ക് പുറമേ ഉച്ചയോടെ 3200 രൂപയുടെ കുറവുകൂടി രേഖപ്പെടുത്തി

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രാവിലെ കുറഞ്ഞ 6640 രൂപയ്ക്ക് പുറമേ ഉച്ചയോടെ 3200 രൂപയുടെ കുറവുകൂടി സ്വർണവിലയിൽ രേഖപ്പെടുത്തിയതോടെ പവൻ വില 1,07,920 രൂപയാണ്. ഗ്രാമിന് 13,490 രൂപയിലെത്തി. ഇതോടെ തിങ്കളാഴ്ച മാത്രം 9840 രൂപ‍യുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.

ആഗോള വിപണിയിലെ വിലയിടിവിണന്‍റെ ചുവടുപിടിച്ചാണ് സ്വർണവില കുറയുന്നത്. ജനവരി 29 ന് 1,31,160 എന്ന നിരക്കിൽ നിന്നും മൂന്നു ദിവസത്തിനിടെ 20,000ത്തിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യ-ചൈന സംഘർഷം; മുൻ കരസേനാ മേധാവിയുടെ കുറിപ്പുമായി രാഹുൽ, ചട്ട വിരുദ്ധമെന്ന് പ്രതിരോധമന്ത്രി

മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം; 'കടക്ക് പുറത്ത്' ക്യാംപെയിനുമായി കോൺഗ്രസ്

"കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ആത്മീയം"; തന്ത്രിമാർ സുപ്രീം കോടതിയിലേക്ക്

'എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടത്'; ഫെയ്സ്ബുക്ക് പോസ്റ്റുമായി എം.എം. മണി

ശബരിമല സ്വർണക്കൊള്ള; ഡി. സുധീഷ്കുമാറിന് ജാമ‍്യം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ ബുധനാഴ്ച വാദം കേൾക്കും