ഗ്രാമിന് 9,000 കടന്ന് സ്വർണം; പവന് 72,120 രൂപ
കൊച്ചി: വിലയിൽ വീണ്ടും റെക്കോഡ് തകർത്ത് സ്വർണം. ഗ്രാമിന് 9016 രൂപയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഗ്രാമിന് 9000 രൂപ കവിയുന്നത്. പവന് 760 രൂപ വർധിച്ച് 72,120 രൂപയായി. വെള്ളി വിലയും വർധിച്ചിട്ടുണ്ട്.