സ്വർണവില വീണ്ടും കൂടി; പവന് 97,680 രൂപ
file image
കൊച്ചി: വീണ്ടും റെക്കോഡിട്ട് സ്വർണവില. രണ്ട് തവണയായി ഗ്രാമിന് 1800 രൂപയാണ് കൂടിയത്. ഗ്രാമിന് 12,210 രൂപയും പവന് 97,680 രൂപയുമാണ് വില. യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് റിസർവ് നിരക്കിൽ കാൽ ശതമാനം കുറവു വരുത്തിയതാണ് സ്വർണവിലയെ വീണ്ടും മേലേക്ക് ഉയർത്തിയത്.
ആഗോളവിപണിയിലും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ട്രോയ് ഔൺസിന് 4,286.25 ഡോളറാണ് വില. വെള്ളി വിലയിലും വർധനവുണ്ട്.