Business

സ്വര്‍ണ വിലയില്‍ ഇന്നും വർധന; പവന് 120 രൂപ കൂടി

25 ദിവസത്തിനിടെ ഏകദേശം 1800 രൂപ കുറഞ്ഞ് ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു.

MV Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇന്ന് (01/03/2023) 120 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,280 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 5160 രൂപയുമായി.

കഴിഞ്ഞ മാസം തുടക്കത്തിൽ 42,200 രൂപയിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ കുറയുന്നതായാണ് ദൃശ്യമായത്. 25 ദിവസത്തിനിടെ ഏകദേശം 1800 രൂപ കുറഞ്ഞ് ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. 41,160 രൂപയായിരുന്നു ഇന്നലത്തെ സ്വർണ വില.

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി