ഒറ്റ ദിവസം സ്വർണവില ഉയർന്നത് മൂന്നു തവണ; ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു
file image
കൊച്ചി: സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നാം തവണയും സ്വർണവിലയിൽ വർധന. പവന് 720 രൂപയാണ് വൈകുന്നേരം ഉയർന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 98,000 കടന്നു.
ഇതോടെ ഒരു പവൻ സ്വർണവില 98,400 രൂപയിലെത്തി. ഗ്രാമിന് 12,300 രൂപയുമാണ്. വെള്ളിയാഴ്ച രാവിലെ 1400 രൂപ ഉയർന്നിരുന്നു. പിന്നാലെ ഉച്ചയോടെ 1800 രൂപയും കൂടി. മൂന്നാം തവണ 720 രൂപയും കൂടുകയായിരുന്നു.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്‍റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയത്.