സ്വര്‍ണവില 53,000ന് മുകളില്‍ തന്നെ 
Business

സ്വര്‍ണവില 53,000ന് മുകളില്‍ തന്നെ

യുഎയിൽ സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഇന്ന് (20/082024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും. അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. 10 ദിവസത്തിനിടെ 2500ലധികം രൂപയാണ് വര്‍ധിച്ചത്.

യുഎയിൽ സ്വർണവില കുറഞ്ഞു.

യുഎയിൽ സ്വർണവില കുറഞ്ഞു. തിങ്കളാഴ്ച വ്യപാരം തുടങ്ങിയപ്പോൾ ഗ്രാമിന് ഒരു ദിർഹത്തിന്‍റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതിന് പിന്നാലെയാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 303.75 ദിർഹമായിരുന്നു ശനിയാഴ്ചത്തെ നിരക്ക്. ഇപ്പോൾ 302 .75 എന്ന നിരക്കിലാണ് വ്യപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 280 .25 ദിർഹമാണ് ഇന്നത്തെ നിരക്ക്.

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു