സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 54,000 ത്തിൽ താഴെ file
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 54,000 ത്തിൽ താഴെ

ഇന്നലെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

കൊച്ചി: ബുധനാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (22/08/2024) പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നതായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് ഏറിയും കുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് താഴ്ന്നത്.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം