gold rate today 23-04-2024
gold rate today 23-04-2024 
Business

സ്വർണവിലയിൽ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

കൊച്ചി: തുടർച്ച‍യായി കുറഞ്ഞു കൊണ്ടിരുന്ന സ്വർണവിലയിൽ വന്‍ ഇടിവ്. ഇന്ന് (23/04/2024) പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞ് 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീട് 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് ശനിയാഴ്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്. 3 ദിവസത്തിനിടെ 1600 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

കോഴിക്കോട് 13 കാരിയുടെ മരണം; വെസ്റ്റ്നൈലെന്ന് സംശയം

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം