നാലാം ദിനവും സ്വർണവിലയിൽ ഇടിവ്

 
Business

നാലാം ദിനവും സ്വർണവിലയിൽ ഇടിവ്

വെള്ളിയുടെ വിലയിൽ മാറ്റമില്ല

കൊച്ചി: തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ ഇടിവിൽ. ബുധനാഴ്ച (13/08/2025) പവന് 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,320 രൂപയായി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 9,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

75,700 ഉം കടന്ന് പുത്തന്‍ റെക്കോഡ് നിലവാരത്തിൽ സ്വർണവില എത്തുമെന്ന് കരുതിയ വിലയാണ് ശനിയാഴ്ച മുതൽ ഇടിയാന്‍ തുടങ്ങിയത്. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ പവന് 1,400 രൂപയിലധികമാണ് കുറഞ്ഞത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2,500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 125 രൂപയാണ്.

കിഷ്ത്വാവറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്

ചെങ്കോട്ടയിലെത്താതെ രാഹുലും ഖാർഗെയും; കാരണം കഴിഞ്ഞ വർഷത്തെ ഇരിപ്പിട പ്രശ്നം?

കടക്കെണിയില്‍ നിന്ന് കരകയറാന്‍ ധാന്യങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ മഹാരാഷ്ട്ര

"വരൂ നമുക്ക് കാണാം ചുംബിക്കാം"; ചാറ്റ്ബോട്ട് കാമുകിയെ കാണാൻ യാത്ര തിരിച്ച 76 കാരൻ വഴിയിൽ വീണു മരിച്ചു

ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി