.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

തുടർച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്

 
Business

തുടർച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്

അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 108 രൂപയായി.

Ardra Gopakumar

കൊച്ചി: 66,000 ത്തിനു തൊട്ടരികിൽ എത്തി നിന്ന സ്വർണവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച (24/03/2025) പവന് 120 രൂപ കൂറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 65,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 8215 രൂപയാണ്.

മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 66,000 തൊട്ടത്. വില ഉയർന്ന് 66,500 നരികിൽ വരെ എത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ സ്വര്‍ണവില ഇടിയുന്നതാണ് കാണാനായത്. ഇത്തരത്തിൽ കഴിഞ്ഞ 4 ദിവസത്തിനിടെ 760 രൂപയോളമാണ് കുറഞ്ഞത്. ഇതിനു മുന്‍പ് ജനുവരി 22നാണ് സ്വർണവില ചരിത്രത്തില്‍ ആദ്യമായി സ്വർണവില 60,000 കടക്കുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഡോളറിന്‍റെ ദൗര്‍ബല്യവും ഇന്ത്യയുടെ വളര്‍ച്ച സാദ്ധ്യതകളിലെ പ്രതീക്ഷയും വിപണിക്ക് ആവേശം പകര്‍ന്നു.

ആഗോള സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2985 ഡോളറില്‍ നിന്നും ചരിത്രത്തിലാദ്യമായി 3056 ഡോളറിലേക്ക് ഉയര്‍ന്നു. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യവും വർധിച്ചു. ഞായറാഴ്ച രൂപ 86.97ല്‍ നിന്നും 86.75ലെ തടസം മറികടന്ന് 1% മികവില്‍ 85.97ലേക്ക് കരുത്ത് കാണിച്ചു.

അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 108 രൂപയായി.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

മാർച്ച് 17 - 65,680 രൂപ (-)

മാർച്ച് 18 - 66, 000 രൂപ (+)

മാർച്ച് 19 - 66,6320 രൂപ (+)

മാർച്ച് 20 - 66,480 രൂപ (+)

മാർച്ച് 21 - 66,160 രൂപ (-)

മാർച്ച് 22 - 65,840 രൂപ (-)

മാർച്ച് 23 - മാറ്റമില്ല

മാർച്ച് 24 - 65,720 രൂപ (-)

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ