മൂന്നാം ദിനവും സ്വർണവിലയിൽ വർധന

 

file image

Business

മൂന്നാം ദിനവും സ്വർണവിലയിൽ വർധന

വെള്ളിയുടെ വിലയും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വർധന. വ്യാഴാഴ്ച (03-07-2025) പവന് 320 രൂപ വർധിച്ചതോടെ 72,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഇതോടെ, കഴിഞ്ഞ 3 ദിവസംകൊണ്ട് സ്വർണത്തിന് 1, 520 രൂപയാണ് വർധിച്ചത്.

വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്ന് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുന്നതിടെയാണ് ജുലൈ ഒന്ന് മുതൽ സ്വർണവില തിരിച്ചുകയറി തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയിലധികം കുറഞ്ഞിരുന്നു.

അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 116 രൂപയായി.

കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:

ജൂൺ 26 - മാറ്റമില്ല

ജൂൺ 27 - 71,880 രൂപ (-)

ജൂൺ 28 - 71,440 രൂപ (-)

ജൂൺ 29 - മാറ്റമില്ല

ജൂൺ 30 - 71,320 രൂപ (-)

ജൂലൈ 1 - 72,160 രൂപ (+)

ജൂലൈ 2 - 72,520 രൂപ (+)

ജൂലൈ 3 - 72,840 രൂപ (+)

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍