.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സ്വർണവില വീണ്ടും 72,000 കടന്നു
file image
കൊച്ചി: ദിവസങ്ങളോളമുള്ള വിശ്രമത്തിനു ശേഷം സ്വർവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. ചൊവ്വാഴ്ച (06/05/2025) പവന് ഒറ്റയടിക്ക് 2000 രൂപയാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വർണത്തിന്‍റെ വില 72,200 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപ വര്‍ധിച്ച് 9025 രൂപയായി.
മേയ് മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. 1720 രൂപയുടെ ഇടിവാണ് മേയ് മാസത്തിൽ ആകെ ഉണ്ടായത്. സ്വർണവില 70,000 രൂപയ്ക്കു താഴെ എത്തുമോയെന്നു കാത്തിരിക്കുന്നതിനിടെയാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി രണ്ടാം ദിനവും വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയായി തന്നെ തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:
ഏപ്രിൽ 29 - 71,840 രൂപ (+)
ഏപ്രിൽ 30 - മാറ്റമില്ല
മെയ് 1 - 70,200 രൂപ (-)
മെയ് 2 - 70,040 രൂപ (-)
മെയ് 3 - മാറ്റമില്ല
മെയ് 4 - മാറ്റമില്ല
മെയ് 5 - 70,200 രൂപ (+)
മെയ് 6 - 72,200 രൂപ (+)