സ്വര്‍ണവില വീണ്ടും കൂടി; ഒറ്റയടിക്ക് 400 രൂപയുടെ വർധന!

 
file
Business

സ്വര്‍ണവില വീണ്ടും കൂടി; ഒറ്റയടിക്ക് 400 രൂപയുടെ വർധന!

സ്വര്‍ണവില 75,000 കടക്കുമെന്ന് വിദഗ്ധര്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച (18/06/2024) പവന് 400 രൂപ ഉയർന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,000 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 9250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങൾ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

നിലവിലുള്ള സാഹചര്യത്തിൽ സ്വര്‍ണവില 75,000 രൂപയും കടന്ന് കുതിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്

അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറും

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നടി മാല പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ആസൂത്രിത നീക്കം, തെളിവുകളുണ്ട്; നിയമപരമായി നേരിടുമെന്ന് വേടൻ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരേ ബലാത്സംഗ കേസ്