.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്ന് (17/01/2025) 480 വർധിച്ച് ഒരു പവന് 59,600 രൂപയിലേത്തി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോൾ.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതൽ വീണ്ടും വർധിച്ചു തുടങ്ങി. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇതിനു ശേഷമാണ് ചൊവ്വാഴ്ചത്തെ ഇടിവ്. എന്നാല്‍ ബുധൻ, വ്യാഴം ദിവസങ്ങളിലായി വില വീണ്ടും വർധിച്ചു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.
ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:
ജനുവരി 10 - 58,280 രൂപ (+)
ജനുവരി 11 - 58,400 രൂപ (+)
ജനുവരി 12 - 58,520 രൂപ (+)
ജനുവരി 13 - 58,720 രൂപ (+)
ജനുവരി 14 - 58,640 രൂപ (-)
ജനുവരി 15 - 58,720 രൂപ (+)
ജനുവരി 16 - 59,120 രൂപ (+)
ജനുവരി 17 - 59,600 രൂപ (+)