സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ representation image
Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

പവന് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 53,000 വും കടന്ന് കുതിപ്പ് തുടരുന്നു. ഇന്ന് (17/08/2024) പവന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ച് 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് വില 52,520 രൂപയിലെത്തിയിരുന്നു. അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. 10 ദിവസത്തിനിടെ 2500ലധികം രൂപയാണ് വര്‍ധിച്ചത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ