കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!! representation image
Business

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

Ardra Gopakumar

കൊച്ചി: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില 58,000 ത്തിലേക്ക്. ഇന്ന് (18/10/2024) പവന് 640 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,920 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഒക്ടോബർ 4ന് 56,960 രൂപയായി ഉയര്‍ന്നതായിരുന്നു ഏക്കാലത്തെയും റെക്കോർഡ് സ്വര്‍ണവില. പിന്നീട് ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. എന്നാൽ ഇന്നലെ സ്വർണവില 57,280 രൂപയിലെത്തി. ഇന്ന് അതും മറികടന്ന് സ്വര്‍ണവില ഉയർന്നതോടെയാണ് വീണ്ടും പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചു.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ