റെക്കോഡ് നിരക്കിൽ സ്വർണം വെള്ളി നിരക്കുകൾ
file image
കൊച്ചി: സ്വർണവില വീണ്ടും 73,000 കടന്നു. ശനിയാഴ്ച (12-07-2025) പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് 73,120 രൂപയായി. ഗ്രാമിന് അനുപാതികമായി 65 രൂപയാണ് കൂടിയത്. 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
തുടർച്ചയായ വർധനവാണ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സംഭവങ്ങളും ട്രംപിന്‍റെ വ്യാപാര നയങ്ങളും അടക്കമുള്ള സംഭവങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും റെക്കോർഡിലാണ്. വെള്ളിക്ക് ഒറ്റയടിക്ക് 4 രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 125 രൂപയിലെത്തി.
കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:
ജൂലൈ 5- 72,480 രൂപ (+)
ജൂലൈ 6 - മാറ്റമില്ല
ജൂലൈ 7- 72,080 രൂപ (-)
ജൂലൈ 8- 72,480 രൂപ (+)
ജൂലൈ 9- 72,480 രൂപ (-)
ജൂലൈ 10- 72,160 രൂപ (+)
ജൂലൈ 11- 72,600 രൂപ (+)
ജൂലൈ 12- 73,120 രൂപ (+)