സർവ റെക്കോർഡുകളും തിരുത്തി!! ഒടുവിൽ സ്വര്‍ണവില 65,000 വും കടന്നു!!

 
Business

സർവ റെക്കോർഡുകളും തിരുത്തി!! ഒടുവിൽ സ്വര്‍ണവില 65,000 കടന്നു!!

വെള്ളിയുടെ വിലയും ഉയർന്നു

Ardra Gopakumar

കൊച്ചി: സർവ റെക്കോർഡുകളും തിരുത്തി സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 65,000 കടന്നു. വെള്ളിയാഴ്ച (14/03/2025) പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ച് 65,840ല്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 8230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഇപ്പോൾ സ്വർണവില 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ്. മാർച്ച് 5നാണ് സ്വർണം റെക്കോര്‍ഡ് വിലയായ 64,500 രൂപയിലെത്തുന്നത്. ഇതിനു തൊട്ടുമുന്‍പ് ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60,000 കടക്കുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഉയർന്ന് 110 രൂപയായി.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

മാർച്ച് 07 - 64,000 രൂപ (-)

മാർച്ച് 08 - 64,320 രൂപ (+)

മാർച്ച് 09 - മാറ്റമില്ല

മാർച്ച് 10 - 64,400 രൂപ (+)

മാർച്ച് 11 - 64,160 രൂപ (-)

മാർച്ച് 12 - 64,520 രൂപ (+)

മാർച്ച് 13 - 64,960 രൂപ (+)

മാർച്ച് 14 - 65,840 രൂപ (+)

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം