ചരിത്രത്തിലാദ്യം! ഒടുവിൽ 75,000 വും കടന്ന് സ്വർ‌ണവില

 
file
Business

ചരിത്രത്തിലാദ്യം! ഒടുവിൽ 75,000 കടന്ന് സ്വർ‌ണവില

വെള്ളിയുടെ വിലയും റെക്കോഡ് നിരക്കിൽ

Ardra Gopakumar

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വർണവില പവന് 75,000 രൂപ പിന്നിട്ടു. ബുധനാഴ്ച ( July 22) ഒറ്റയടിക്ക് 760 രൂപ വർധിച്ചതോടെയാണ് റെക്കോഡ് നിരക്കിലെത്തിയത്. 75,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ബുധനാഴ്ചത്തെ വില. ഗ്രാമിന് അനുപാതികമായി 98 രൂപ ഉയർന്ന് 9,380 രൂപയിലുമെത്തി.

ജൂൺ 14ന് രേഖപ്പെടുത്തിയ 74,560 രൂപയായിരുന്നു ഇതിനു മുൻപത്തെ റെക്കോഡ് നിരക്ക്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ നിലവാരത്തിലാണ് വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്വർണവില ഇനിയും ഉയരാന്‍ സാധ്യതയേറെയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതേസമയം വെള്ളിയുടെ വിലയും റെക്കോഡിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 128 രൂപയാണ്.

കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:

ജൂലൈ 16 - 72,800 രൂപ (-)

ജൂലൈ 17 - മാറ്റമില്ല

ജൂലൈ 18 - 73,200 രൂപ (+)

ജൂലൈ 19 - 73,360 രൂപ (+)

ജൂലൈ 20 - മാറ്റമില്ല

ജൂലൈ 21 - 73,440 രൂപ (+)

ജൂലൈ 22 - 74,280 രൂപ (+)

ജൂലൈ 23 - 75,040 രൂപ (+)

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും