Business

ടാക്കോ ബെല്ലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി ഹാര്‍ദിക് പാണ്ഡ്യ

മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സുമായുള്ള ടാക്കോ ബെല്ലിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതായിരിക്കും ഹാര്‍ദികിന്റെ ആദ്യ കാമ്പെയിന്‍.

MV Desk

കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍- പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു.

മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സുമായുള്ള ടാക്കോ ബെല്ലിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതായിരിക്കും ഹാര്‍ദികിന്റെ ആദ്യ കാമ്പെയിന്‍.

ടാക്കോ ബെല്‍ പോലുള്ള ഒരു സൂപ്പര്‍ കൂള്‍ ബ്രാന്‍ഡുമായി അവരുടെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ടാക്കോ ബെല്ലില്‍ നേരിട്ടോ അല്ലെങ്കില്‍ ഡെലിവറി ആപ്പ് വഴിയോ ഓര്‍ഡറുകള്‍ നല്‍കാം. ഇതുവഴി എക്‌സ്‌ബോക്‌സ് എസ് സീരിസിന്റെ 12 മാസത്തെ ഗെയിംപാസ് നേടുന്നതിനും അവസരമുണ്ട്.

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതി; ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽ

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗൺസിലർ പ്രശോഭ് സി. വത്സന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

'അമ്മ'യിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; മൗനം തുടർന്ന് മുതിർന്ന താരങ്ങൾ