Business

10 വർഷം കൊണ്ട് ഇന്ത്യ വല്ലാതെ മാറി: മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

10 പ്രധാന മാറ്റങ്ങൾ റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്യുന്നു

VK SANJU

ന്യൂഡൽഹി: 2013ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്നും പത്ത് വർഷമെന്ന ചുരുങ്ങിയ കാലയളവിൽ രാജ്യം ഗണ്യമായ മാറ്റത്തിനു വിധേയമായിട്ടുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്.

റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്യുന്ന 10 പ്രധാന മാറ്റങ്ങൾ ഇവ:

  1. കോർപ്പറെറ്റ് ടാക്സ് ഇതര രാജ്യങ്ങളുടേതിനു സമാനമാക്കി

  2. അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം വർധിപ്പിച്ചു

  3. ഏകീകൃത നികുതിയായ ജിഎസ്‌ടിയുടെ കളക്‌ഷൻ വർധിപ്പിച്ചു

  4. ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചു

  5. സബ്സിഡികൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിത്തുടങ്ങി

  6. പാപ്പരത്ത അപേക്ഷകൾ പരിഗണിക്കുന്നതിനു പുതിയ മാനദണ്ഡം വന്നു

  7. നാണ്യപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കുന്നതിൽ അയവുള്ള സമീപനം

  8. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പ്രത്യേകം ശ്രദ്ധ

  9. കോർപ്പറെറ്റ് ലാഭത്തിനു സർക്കാർ പിന്തുണ

  10. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായി കൊണ്ടുവന്ന നിയമം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ, ലോ​ക​ക്ര​മ​ത്തി​ൽ‌ ഇ​ന്ത്യ നി​ർ​ണാ​യ​ക സ്ഥാ​ന​ത്തെ​ത്തിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഏ​ഷ്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ ത​ന്നെ​യും വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​യി ഇ​ന്ത്യ മാ​റി- അ​മെ​രി​ക്ക​ൻ നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി​യു​ടെ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജി​ഡി​പി​യി​ലെ ഉ​ത്പാ​ദ​ന, മൂ​ല​ധ​ന ചെ​ല​വു​ക​ളു​ടെ ശ​ത​മാ​നം തു​ട​ർ​ച്ച​യാ​യി വ​ർ​ധി​ക്കു​ന്നു. ക​യ​റ്റു​മ​തി വി​പ​ണി വി​ഹി​തം 2031ഓ​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി 4.5 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു – റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.

എ​ന്നാ​ൽ, 2014 മു​ത​ൽ ഇ​ന്ത്യ​യി​ൽ സം​ഭ​വി​ച്ച ഈ ​മാ​റ്റ​ങ്ങ​ളെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ കാ​ര്യ​മാ​യി ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു.

ഹൃദയാഘാതം; ഗായിക ആശ ഭോസ്‌ലേ ആശുപത്രിയിൽ

'ഇന്ത ആട്ടം പോതുമാ'; മഞ്ഞ കുപ്പായത്തിൽ സഞ്ജുവിന് കന്നി സെഞ്ചുറി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബിന്ദു വിനയകുമാറിന് സസ്പെൻഷൻ

മൊജ്തബ ഖമനേയിയുടെ മുഖത്തിനും കാലിനും ഗുരുതര പരുക്ക്; കൂടുതൽ വിവരങ്ങൾ പുറത്ത്

ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെട്ടത് ഡിസംബറിൽ, ദൃശ്യ കൊലക്കേസ് പ്രതി പിടിയിൽ