ചരിത്രത്തിലെ താഴ്ന്ന നിലയിൽ

 
Business

ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് ഇടിവ് ; ചരിത്രത്തിലെ താഴ്ന്ന നിലയിൽ

ഇടിഞ്ഞത് 80 പൈസ

Jisha P.O.

മുംബൈ: അമേരിക്കൻ ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് ഇടിവ്. പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറാകാത്തതും, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയും ചെയ്തതോടെയാണ് ഇന്ത്യൻ രൂപ വെള്ളിയാഴ്ച ഏറ്റവും താഴ്ന്ന നിലയിലെത്തിയത്.

സെപ്റ്റംബർ അവസാനത്തിലും ഈ മാസം ആദ്യത്തിലും രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 88.80 നെ മറികടന്ന് രൂപയുടെ മൂല്യം 89.48 ൽ എത്തി. 0.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച ഒറ്റ ദിവസം ഡോളറിനെതിരെ 80 പൈസയാണ് താഴ്ന്നത്. കഴിഞ്ഞ മേയ് 8ന് ശേഷം രൂപ ഒറ്റ ദിവസം ഇത്രയും ഇടിയുന്നതും ആദ്യമാണ്. രൂപ കൂടുതൽ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് ഇടപെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരേയുള്ള മൂല്യവും ഡോളർ മെച്ചപ്പെടുത്തി.

സമ്മർദത്തിനൊടുവിൽ വഴങ്ങി നിതീഷ് കുമാർ; രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ആഭ്യന്തരം കൈവിട്ടു

ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്പോട്ട് ബുക്കിങ് കൂട്ടാമെന്ന് ഹൈക്കോടതി

കോതമംഗലത്ത് വിവിധയിടങ്ങളിൽ കാട്ടാനയാക്രമണം; 2 പേർക്ക് പരുക്ക്

തേജസ് അപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ഗൗതം ഗംഭീറിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി