.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
indian rupee 
Business

രൂപ കൂപ്പുകുത്തി

ഇ​ന്ന​ലെ വ്യാ​പാ​രാ​ന്ത്യ​ത്തി​ല്‍ അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​നെ​തി​രെ രൂ​പ 83.26ലാ​ണ് അ​വ​സാ​നി​ച്ച​ത്

MV Desk

#ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ വ​ലി​യ തോ​തി​ല്‍ പ​ണം പി​ന്‍വ​ലി​ച്ച​തി​നൊ​പ്പം രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍ജി​ച്ച​തോ​ടെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡ് താ​ഴ്ച​യി​ലെ​ത്തി.

ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക മേ​ഖ​ല മി​ക​ച്ച വ​ള​ര്‍ച്ച കാ​ഴ്ച​വെ​ക്കു​ക​യാ​ണെ​ങ്കി​ലും ആ​ഗോ​ള ധ​ന​കാ​ര്യ രം​ഗ​ത്തെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളാ​ണ് രൂ​പ​യ്ക്ക് സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ഗ​ണ്യ​മാ​യി കൂ​ടി​യ​തും ഡോ​ള​റി​നെ​തി​രെ രൂ​പ ദു​ര്‍ബ​ല​മാ​കാ​ന്‍ കാ​ര​ണ​മാ​യി. ഇ​ന്ന​ലെ വ്യാ​പാ​രാ​ന്ത്യ​ത്തി​ല്‍ അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​നെ​തി​രെ രൂ​പ 83.26ലാ​ണ് അ​വ​സാ​നി​ച്ച​ത്. രൂ​പ​യ്ക്ക് ക​രു​ത്ത് പ​ക​രാ​നാ​യി റി​സ​ര്‍വ് ബാ​ങ്ക് തു​ട​ര്‍ച്ച​യാ​യി ഡോ​ള​ര്‍ വി​റ്റ​ഴി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യി ഗു​ണം ചെ​യ്തി​ല്ല.

ആ​ഗോ​ള സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും ഓ​ഹ​രി വി​പ​ണി​യി​ലെ ത​ള​ര്‍ച്ച​യു​മാ​ണ് ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്ക് മേ​ല്‍ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ന്ന​ത്. അ​മെ​രി​ക്ക​യി​ല്‍ നാ​ണ​യ​പ്പെ​രു​പ്പ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ അ​വി​ടു​ത്തെ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് പ​ലി​ശ വ​ർ​ധ​ന ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന വാ​ര്‍ത്ത​ക​ളെ തു​ട​ര്‍ന്ന് ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ള്‍ക്കെ​തി​രേ ഡോ​ള​ര്‍ കൂ​ടു​ത​ല്‍ ശ​ക്തി​യാ​ര്‍ജി​ക്കു​ക​യാ​ണ്.

അ​മെ​രി​ക്ക​യി​ല്‍ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ഉ​യ​ര്‍ന്ന പ​ലി​ശ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന്‍കി​ട ഹെ​ഡ്ജ് ഫ​ണ്ടു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള നി​ക്ഷേ​പ​ക​ര്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ നി​ന്നും പ​ണം പി​ന്‍വ​ലി​ക്കു​ന്ന​താ​ണ് ഡോ​ള​റി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ചൈ​ന​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളും ഡോ​ള​റി​ന് ശ​ക്തി പ​ക​രു​ന്നു. ഡോ​ള​റി​നെ​തി​രേ ചൈ​നീ​സ് യു​വാ​ന്‍ തു​ട​ര്‍ച്ച​യാ​യി ദു​ര്‍ബ​ല​മാ​കു​ക​യാ​ണ്.

ഹ്ര​സ്വ​കാ​ല​ത്തെ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​ന​ത്തി​ന് ശേ​ഷം അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​നെ​തി​രേ രൂ​പ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​ടു​ത്ത വി​ല്‍പ്പ​ന സ​മ്മ​ര്‍ദ​മാ​ണ് നേ​രി​ട്ട​ത്. ഇ​ന്ന​ലെ വ്യാ​പാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ രൂ​പ തി​രി​ച്ചു ക​യ​റി​യെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്‍പ്പ​ന സ​മ്മ​ർ​ദം ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഫോ​റ​ക്സ് വി​പ​ണി​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍ജി​ച്ച​തോ​ടെ അ​മെ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ന്നും വ​ന്‍തോ​തി​ല്‍ പി​ന്മാ​റു​ക​യാ​ണ്. ചൈ​ന​യി​ലെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തും ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്ക് വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു.

അ​തേ​സ​മ​യം ഡോ​ള​റി​ന്‍റെ മൂ​ല്യ വ​ർ​ധ​ന രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ദൂ​ര വ്യാ​പ​ക​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യും മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ല്‍ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ചെ​ല​വി​ല്‍ വ​ന്‍ വ​ർ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം കാ​ര്യ​മാ​യി ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് ശ​ക്ത​മാ​യ വി​പ​ണി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​മെ​ന്നാ​ണ് ബാ​ങ്കി​ങ് രം​ഗ​ത്തു​ള്ള​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ര്‍ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ രൂ​പ ക​ടു​ത്ത വി​ല്‍പ്പ​ന സ​മ്മ​ർ​ദം നേ​രി​ട്ട​പ്പോ​ള്‍ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ വ​ഴി വ​ന്‍തോ​തി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് ഡോ​ള​ര്‍ വി​റ്റ​ഴി​ച്ചി​രു​ന്നു. ഇ​നി​യും റി​സ​ര്‍വ് ബാ​ങ്ക് ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നാ​ണ് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കൽ നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ

പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകം; ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ തന്ത്രിയുടെ ജാമ‍്യം റദ്ദാക്കണം, എസ്ഐടി ഹൈക്കോടതിയിൽ

സംഘർഷത്തിന് വിരാമമാകുന്നു; ഇറാൻ അമെരിക്കയുമായുള്ള ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി