.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: ലോയല്‍റ്റി പോയിന്റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ്വെയര് സര്‍വെ.
വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എഎല്‍പി) അംഗങ്ങളാണെങ്കിലും ലോയല്‍റ്റി പോയിന്റ് ചെലവഴിക്കുന്നതില്‍ പിറകോട്ടാണെന്ന് സർവെ വെളിപ്പെടുത്തുന്നു. സിംഗപ്പൂര്‍, ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിമാനത്തില്‍ യാത്ര ചെയ്ത 1500 യാത്രക്കാരിലാണ് സർവെ നടത്തിയത്.
പ്രതികരിച്ചവരില്‍ വിനോദസഞ്ചാരികളും ബിസിനസ് യാത്രികരും ഉള്‍പ്പെടുന്ന 63 ശതമാനം എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലെ അംഗങ്ങളാണ്. ബാക്കിയുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ് (44%), വസ്ത്ര ബ്രാന്‍ഡ് (36), ഭക്ഷണശാല (33) സ്കീമുകള്‍ തെരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ വ്യാപകമായി സ്വീകരിച്ചിട്ടും പകുതിയിലധികം പോയിന്റുകള്‍ എവിടെ നിന്ന് റിഡീം ചെയ്യാമെന്ന് അറിവില്ലാത്തതിനാല്‍ 56 ശതമാനം പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല. സിംഗപ്പൂരിലും യുഎഇയിലും ഈ കണക്ക് 64 ശതമാനമാണ്.
ലോയല്‍റ്റി പ്രോഗ്രാമില്‍ ഒരിക്കലും അംഗമായിട്ടില്ലാത്തവരോ അംഗത്വ കാലാവധി കഴിഞ്ഞവരോ ആയ 37% സര്‍വെയോട് പ്രതികരിച്ചത് ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ്. പോയിന്റുകള്‍ കെട്ടിപ്പടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന ധാരണയാണ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ ഒഴിവാക്കുന്നതിനുള്ള കാരണമായി 23% പേര് പ്രതികരിച്ചത്. സിംഗപ്പൂരില്‍ ഇത് 33 ശതമാനമാണ്. ഇതിനകം ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമല്ലാത്ത 58 ശതമാനം പേര് ഭാവിയില്‍ ഇത് പരീക്ഷിക്കാന്‍ തയാറാണെന്ന് പറയുന്നു. ഇത് 26-35 വയസ് പ്രായമുള്ളവരില്‍ 67 ശതമാനവും, യുഎഇ മേഖലയില്‍ 64 ശതമാനവും ആണ്. ഭാവിയില്‍ ലോയല്‍റ്റി പ്രോഗ്രാമുകള്‍ പരീക്ഷിക്കാന്‍ വിമുഖത കാണിക്കുന്ന ഹോങ്കോങ്ങുകാര്‍ 46% മാത്രമാണ്. ഈസി ചെക്ക്-ഇന്നുകളും (46%) ക്യാബിന് ക്ലാസ് അപ്ഗ്രേഡുകളും (44%) പുതുതായി സൈന്‍ അപ്പ് ചെയ്യാന്‍ തയാറാകുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്.
ലോയല്‍റ്റി സ്കീമുകളുടെ നേട്ടങ്ങളെക്കുറിച്ച് യാത്രികരെ ബോധവാന്മാരാക്കേണ്ടത് എയര്‍ലൈനുകളുടെ ചുമതലയാണെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലബിന്റെ ഭാഗമാകാനുള്ള താത്പര്യം നഷ്ടപ്പെടുമെന്നും ഐബിഎസ് ലോയല്‍റ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റും മേധാവിയുമായ മാര്‍ക്കസ് പഫര്‍ പറഞ്ഞു. വിഐപി ലോഞ്ചുകളും ക്ലാസ് അപ്ഗ്രേഡുകളും അതിശയകരമായ ആനുകൂല്യങ്ങളാണ്. എന്നാല്‍ പോയിന്റ് ബാങ്ക് എങ്ങനെ കെട്ടിപ്പടുക്കാമെന്നതില്‍ അംഗങ്ങള്‍ക്ക് അറിവില്ലെങ്കില്‍ ആനുകൂല്യങ്ങളുടെ തെരഞ്ഞെടുപ്പ് അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.