കേരള ഗോൾഡ് & ഡയമണ്ട്‌സ് മെഗാ ഉദ്ഘാടനം 9ന്

 
Business

കേരള ഗോൾഡ് & ഡയമണ്ട്‌സ് മെഗാ ഉദ്ഘാടനം 9ന്

കേരളപ്പിറവി ദിനത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്ഥാപനത്തിന്‍റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു.

UAE Correspondent

ദുബായ്: ദുബായ് മദീന മാളിൽ പ്രവർത്തനം തുടങ്ങിയ കേരള ഗോൾഡ് & ഡയമണ്ട്‌സിന്‍റെ മെഗാ ലോഞ്ച് ഈ മാസം 9 ന് നടക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗായകനും വ്ളോഗറുമായ ഹനാൻ ഷാ ചടങ്ങിൽ മുഖ്യാതിഥിയാകും. കേരളപ്പിറവി ദിനത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്ഥാപനത്തിന്‍റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു.

ബാല്യകാല സുഹൃത്തുക്കളായ മലയാളി വ്യവസായികളുടെ കൂട്ടായ സംരംഭമാണ് കേരള ഗോൾഡ് & ഡയമണ്ട്സ്.യു എ ഇ യുടെ സ്വർണാഭരണ വിപണിയിൽ സാന്നിധ്യമറിയിക്കാൻ കേരള ഗോൾഡ് & ഡയമണ്ട്സിന് കഴിഞ്ഞതായി ചെയർമാൻ മുസ്തഫ നിസാമി പറഞ്ഞു. 2030-നകം 15 ഔട്ട്‌ലെറ്റുകൾ തുറക്കുകയും ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.

അടുത്ത ഷോറൂം ഉടൻ തന്നെ അബുദാബി മുസഫ ഷാബിയയിൽ ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് അറിയിച്ചു. നിലവിലെ സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകൾക്കിടയിലും, ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ അനുയോജ്യമായ ലൈറ്റ് വെയിറ്റ് കളക്ഷനുകൾക്ക് പ്രാധാന്യം നൽകുന്നതായി സിഇഒ നവാസ് ഹഫാരി പറഞ്ഞു.

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ