Income Tax return filing Representative image
Business

ആദായ നികുതി റിട്ടേൺ: അവസാന തീയതി അടുക്കുന്നു

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാം. പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും ഈടാക്കാം

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാം. പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള തിരക്കിലാണ് നികുതിദായകര്‍. ജൂലൈ 31 ആണ് അവസാന തീയതി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികള്‍ ജൂലൈ 31നകം ഐടിആര്‍ ഫയല്‍ ചെയ്യണം.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ആദായ നികുതി വകുപ്പിന്‍റെ നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നീട്ടാന്‍ സാധ്യതയില്ലെന്നനാണ് റിപ്പോര്‍ട്ട്.

ആദായനികുതി റിട്ടേണ്‍ ചെയ്യേണ്ടത് ഇവർ

രാജ്യത്ത്, രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്ത വരുമാനമുള്ള അറുപത് വയസ്സില്‍ താഴെയുള്ള വ്യക്തികള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. അറുപത് വയസിനും എണ്‍പത് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് ലക്ഷത്തിനു മുകളില്‍ മൊത്ത വരുമാനമുള്ള വ്യക്തികള്‍, അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്ത വരുമാനമുള്ള 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ തീര്‍ച്ചയായും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വേണ്ട രേഖകള്‍

  • ആധാര്‍

  • പാന്‍ കാര്‍ഡ്

  • തൊഴിലുടമയില്‍ നിന്നുള്ള ഫോം-16

  • വീട് വാടക രസീതുകള്‍

  • ഭവന വായ്പ സംബന്ധിച്ച വിവരങ്ങള്‍

  • ബാങ്ക് പാസ്ബുക്ക്

  • പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്

  • ലോട്ടറി വരുമാനം

  • ക്ലബ്ബ് വരുമാനത്തിന്‍റെ വിശദാംശങ്ങള്‍

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി