ജിദ്ദയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

 
Business

ജിദ്ദയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

സൗദി അറേബ്യയുടെ കൂടുതൽ മേഖലകളിലേക്ക് റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുമെന്ന് യൂസഫലി

ജിദ്ദ: സൗദി അറേബ്യയിൽ റീട്ടെയ്ൽ വ്യാപാരം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി ടൂറിസം ഡവലപ്പ്മെന്‍റ് ഫണ്ട് ബോർഡ് അംഗം ഇഹ്സാൻ ബാഫഖിഹി, ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ ഓഫ് കൺസ്ട്രക്ഷൻ, എൻജിനീയർ നാസർ സലേം അൽമോതേബ്, ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റാണ് അൽ-ബാഗ്ദാദിയയിൽ തുറന്നിരിക്കുന്നതെന്നും ഇതിലൂടെ സൗദി അറേബ്യയുടെ പ്രാദേശിക വികസനം സാധ്യമാക്കുന്നതിനൊപ്പം നിരവധി പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പടെ സൗദി അറേബ്യയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുമെന്നും യൂസഫലി വ്യക്തമാക്കി. ഒരു ലക്ഷത്തി പതിനേഴായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പർമാർക്കറ്റ് നിർമിച്ചിരിക്കുന്നത്.

ഗ്രോസറി, പഴം പച്ചക്കറി, ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഇവിടെ ഉള്ളത്. ഫ്രഷ് ഫുഡ് സെക്ഷനോട് ചേർന്ന് വിശാലമായ ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു കണക്ടും ഫാഷൻ ഉത്പന്നങ്ങളുടെ ആകർഷകമായ കളക്ഷനുകളുമായി ലുലു ഫാഷൻ സ്റ്റോറും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഉദ്ഘാടനത്തോട് അനബന്ധിച്ച് മികച്ച ഓഫറുകളും ലഭ്യമാണ്.

അൽ ബാഗ്ദാദിയ മേയർ യൂസഫ് അബ്ദുല്ല അൽ സലാമി, ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഓഫ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് സാലിഹ് ഇഹ്സാൻ തയ്യിബ്, അൽ നഹ്‌ല ഗ്രൂപ്പ് ബോർഡ് ഓഫ് മാനേജേഴ്സ് മുഹമ്മദ് വാജിഹ് ബിൻ ഹസ്സൻ, അൽ നഹ്‌ല ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സിഇഒ എൻജിനീയർ സമി അബ്ദുൽ അസീസ് അൽ മുഖ്ദൂബ് എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി മലയാളികൾ; അവശ്യസാധനങ്ങൾ‌ ലഭ്യമല്ല, അടിയന്തര നടപടി വേണമെന്ന് ആവശ്യം

താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

മോശമായി സ്പർശിച്ചു, അഭിനയം നിർത്തുന്നുവെന്ന് നടി; മാപ്പപേക്ഷിച്ച് ഭോജ്പുരി താരം പവൻ സിങ്