ബ്രാന്‍ഡ് അംബാസഡര്‍ പ്രഖ്യാപനത്തിനു ശേഷം മമ്മൂട്ടിയും സാമന്തയും ഐസിഎൽ ഫിന്‍കോർപ്പ് ചെയര്‍മാനുംഹോള്‍ടൈം ഡയറക്റ്ററും സിഇഒയ്ക്കുമൊപ്പം 
Business

ഐസിഎൽ ഫിൻകോർപ്പിന്‍റെ ബ്രാൻഡ് അംബാസഡർമാരായി മമ്മൂട്ടിയും സാമന്തയും

32 വര്‍ഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്

Namitha Mohanan

തൃശൂർ: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എൻബിഎഫ്സി) ഐസിഎൽ ഫിന്‍കോര്‍പ്പ്, തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി സിനിമാ താരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും പ്രഖ്യാപിച്ചു.

ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നതു വഴി കേവലം ഒരു പ്രഖ്യാപനമല്ല നടത്തുന്നത്, വളര്‍ച്ചയുടെ ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കുകയാണെന്നും ഐസിഎൽ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. 32 വര്‍ഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. രാജ്യത്തുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കുന്നതു വഴി ഒരു പാന്‍ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും, പൊതുജനങ്ങളുമായി നിലനില്‍ക്കുന്ന ബന്ധം വളര്‍ത്താനുമാണ് മമ്മൂട്ടിയെയും സാമന്തയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി ഐസിഎൽ നിയമിച്ചത്.

ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, വെഹിക്കിള്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഇന്‍വെസ്റ്റ്മെന്‍റ് ഓപ്ഷനുകള്‍, മണിട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ക്രിട്ടിക്കല്‍ ഇൻഷ്വറന്‍സ്, ഹോം ഇൻഷ്വറന്‍സ്, ഹെല്‍ത്ത് ഇൻഷ്വറന്‍സ്, വെഹിക്കിള്‍ ഇൻഷ്വറന്‍സ്, ലൈഫ് ഇൻഷ്വറന്‍സ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങള്‍ ഐസിഎൽ ഫിൽകോർപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്. ഐസിഎൽ ഇന്‍വെസ്റ്റ്മെന്‍റ് എൽഎൽസി, ഐസിഎൽ ഗോള്‍ഡ് ട്രേഡിങ്, ഐസിഎൽ ഫിനാന്‍ഷ്യൽ ബ്രോക്കറേജ് എന്നീ സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട്, ഐസിഎൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് മിഡില്‍ ഈസ്റ്റിലേക്കും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു കഴിഞ്ഞു. കൂടാതെ തമിഴ്നാട്ടില്‍, 92 വര്‍ഷത്തിലേറെ സേവനപാരമ്പര്യമുള്ള ബിഎസ്ഇ ലിസ്റ്റഡ് എൻബിഎഫ്സി‌യായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്‍റ്സിനെയും ഐസിഎൽ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നല്‍കുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ഉപയോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ഐസിഎൽ ഫിന്‍കോര്‍പ്പിന് സാധിച്ചിട്ടുണ്ടന്ന് ഹോള്‍ടൈം ഡയറക്റ്ററും സിഇഒയുമായ ഉമ അനില്‍കുമാര്‍ പറഞ്ഞു.

ശ്രീനിവാസന് വിട

കൊച്ചിയിൽ 70 കാരിയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം