Business

ട്വിറ്ററിനോട് മത്സരിക്കാനൊരുങ്ങി മെറ്റ; പുതിയ സാമൂഹ്യമാധ്യമം പുറത്തിറക്കാൻ പദ്ധതി

ലോസ് ആഞ്ജലസ്: ട്വിറ്ററിന് സമാനമായ സമൂഹ്യമാധ്യമം ആരംഭിക്കാൻ പദ്ധതിയിട്ട് ഫെയ്സ് ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ. ചെറിയ കുറിപ്പുകൾ പങ്കുവയ്ക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ലോകത്തെ പ്രമുഖരുടെ വരെ പോസ്റ്റുകൾ പിൻതുടരുന്ന രീതിയിലാണ് നിലവിൽ ട്വിറ്ററിന്‍റെ പ്രവർത്തനം.

ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ വലിയ ട്വിറ്റർ പ്രതിസന്ധിയിലാണ്. ഇതിനു പിന്നാലെയാണ് മെറ്റയുടെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. നിലവിൽ പി 92 (P 92) എന്ന പേരിലാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ട്വിറ്ററിന് സമാനമായ ഈ പുതിയ സാമൂഹ്യ മാധ്യമം ഇൻസ്റ്റഗ്രാമിൽ നിന്നടക്കം ഉപഭോക്താക്കളെ എത്തിക്കുക തുടങ്ങി വിപുലമായ പദ്ധതികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു