Business

വ​ൻ വി​ക​സ​നക്കു​തി​പ്പി​ലേ​ക്ക് മെ​റ്റ്‌കോ​ൺ ടി​എം​ടി

380 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം 3 ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ കു​ര്യ​ൻ വ​ർ​ഗീ​സ്

കൊ​ച്ചി: പ്ര​മു​ഖ ഇ​രു​മ്പു​രു​ക്ക് വാ​ർ​ക്ക ക​മ്പി​യാ​യ മെ​റ്റ്കോ​ണി​ന്‍റെ ഉ​ത്പാ​ദ​ക​രാ​യ മെ​ട്രോ​ള സ്റ്റീ​ൽ​സ് സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് പു​ത്ത​നു​ണ​ർ​വു ന​ൽ​കി ഫാ​ക്റ്റ​റി​യി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തു​ന്നു. ഏ​താ​ണ്ട് 380 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം 3 ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ കു​ര്യ​ൻ വ​ർ​ഗീ​സ്. ആ​ദ്യ ഘ​ട്ട​മാ​യി 80 കോ​ടി രൂ​പ​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​യി.

ഏ​റ്റ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യു​ള്ള ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ ലോ​കോ​ത്ത​ര ഗു​ണ​മേ​ന്മ​യു​ള്ള ടി​എം​ടി വാ​ർ​ക്ക ക​മ്പി​ക​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കാ​ൻ മെ​റ്റ്കോ​ണി​ന് സാ​ധി​ക്കു​ന്നു. ക​മ്പ​നി​യു​ടെ പു​തി​യ ഉ​ത്പ​ന്ന​മാ​ണ് മെ​റ്റ്കോ​ൺ എ​സ്ഡി 500 സൂ​പ്പ​ർ ഡ​ക്റ്റൈ​ൽ വാ​ർ​ക്ക ക​മ്പി. ഭൂ​ക​മ്പ സാ​ധ്യ​താ മേ​ഖ​ല​ക​ളി​ലെ നി​ർ​മാ​ണ​ത്തി​നു പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ഇ​വ.

മ​റ്റു ബ്രാ​ൻ​ഡു​ക​ളേ​ക്കാ​ളും ഏ​ക​ദേ​ശം 40%ത്തോ​ളം അ​ധി​ക വ​ഴ​ക്ക​ശ​ക്തി ഇ​തി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ഗു​ണ​മേ​ന്മ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, കൃ​ത്യ​ത​യാ​ർ​ന്ന എ​ൻ​ജി​നീ​യ​റി​ങ് പ്രോ​സ​സു​ക​ൾ, ഒ​രോ ഘ​ട്ട​ത്തി​ലും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള വി​വി​ധ ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ക​രു​ത്തി​നൊ​പ്പം വ​ഴ​ക്ക​വും ഒ​ത്തു​ചേ​ർ​ന്ന​വ​യാ​ണ് ഈ ​ക​മ്പി​ക​ൾ.

പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ക്രി​യ​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​തി​നാ​ൽ മെ​റ്റ്കോ​ൺ ടി​എം​ടി സ്റ്റീ​ൽ ബാ​ഴ്സി​ന് ആ​ഗോ​ള​ത​ല​ത്തി​ലെ ഗ്ലോ​ബ​ൽ ഇ​ക്കോ ലേ​ബ​ലി​ങ് നെ​റ്റ്‌​വ​ർ​ക്ക് ജെ​നി​സ​സി​ന്‍റെ ഗ്രീ​ൻ പ്രോ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു. സു​സ്ഥി​ര ആ​വാ​സ പ​ദ്ധ​തി രാ​ജ്യ​ത്തു കൊ​ണ്ടു​വ​രാ​ൻ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ ഗ്രീ​ൻ ബി​ൽ​ഡി​ങ് കൗ​ൺ​സി​ൽ മെം​ബ​ർ കൂ​ടി​യാ​ണ് മെ​റ്റ്കോ​ൺ നി​ർ​മാ​താ​ക്ക​ൾ.

3 ഘ​ട്ട​മാ​യി പ്ലാ​ൻ ചെ​യ്തി​രു​ന്ന ഫാ​ക്റ്റ​റി ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം 80 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ൽ പൂ​ർ​ത്തി​യാ​യി. 2 വ​ർ​ഷം മു​മ്പ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നാ​ണു ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും കൊ​വി​ഡ് മൂ​ലം പ​ല യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടു. യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ജ​ർ​മ​നി, ജ​പ്പാ​ൻ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സ്പെ​ഷ്യ​ലൈ​സ്ഡ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ഇ​ന്ത്യ​യി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ത​ന്മൂ​ലം വി​വി​ധ ഹൈ ​പ്ര​സി​ഷ​ൻ മെ​ഷീ​നു​ക​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​നും ക​മ്മി​ഷ​നി​ങ്ങും വൈ​കി.

ആ​ദ്യ​ഘ​ട്ട വി​ക​സ​ന​ത്തി​ലൂ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ധു​നി​ക ടി​എം​ടി സ്റ്റീ​ൽ ഉ​ത്പാ​ദ​ന ഫാ​ക്‌​റ്റ​റി​യാ​യി മെ​റ്റ്കോ​ണി​ന്‍റെ കേ​ര​ള​ത്തി​ലെ ഫാ​ക്‌​റ്റ​റി മാ​റി. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഓ​ട്ടോ​മേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ജ​പ്പാ​നി​ലെ ഫ്യൂ​ജി ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ഇ​വി​ടെ ഫു​ള്ളി ഓ​ട്ടോ​മാ​റ്റ​ഡ് എ​സ്ഇ​എ​ഡി​എ ക​ൺ​ട്രോ​ൾ​ഡ് സി​സ്റ്റം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ചെ​റി​യ ഒ​രു വി​ട്ടു​വീ​ഴ്ച പോ​ലും അ​നു​വ​ദ​നീ​യ​മ​ല്ല.

ത​ത്സ​മ​യം ഡാ​റ്റ​ക​ൾ ശേ​ഖ​രി​ക്കാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും അ​വ ഉ​പ​യോ​ഗി​ച്ച് വി​വി​ധ പ്രോ​സ​സു​ക​ളെ നി​യ​ന്ത്രി​ക്കാ​നും ഇ​റ്റാ​ലി​യ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള എ​സ്‌​സി​എ​ഡി​എ സ്റ്റി​സ്റ്റം സ​ഹാ​യി​ക്കു​ന്നു. ഫ്യൂ​ജി​യു​ടെ ഈ ​ജാ​പ്പ​നീ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ടി​എം​ടി ക​മ്പി​ക​ൾ നി​ർ​മി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ക​മ്പ​നി​യാ​ണ് മെ​റ്റ്കോ​ണി​ന്‍റേ​ത്. ബി​ല്ല​റ്റ്സു​ക​ളു​ടെ രാ​സ​ഘ​ട​ന പ​രി​ശോ​ധി​ക്കാ​ൻ ഏ​റ്റ​വും കൃ​ത്യ​ത​യു​ള്ള കെ​മി​ക്ക​ൽ ലാ​ബാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം 27ഓ​ളം രാ​സ​മൂ​ല​ക​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​വു​ള്ള ജ​ർ​മ​ൻ നി​ർ​മി​ത ബ്രു​ക്ക​ർ ജി​എം​ബി​എ​ച്ച്ന്‍റെ ഹൈ ​പ്ര​സി​ഷ​ൻ മെ​ഷീ​നാ​ണ്.

ഇ​രു​മ്പു ക​മ്പി​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളാ​യ സ​ൾ​ഫ​റി​ന്‍റെ​യും ഫോ​സ്ഫ​റ​സി​ന്‍റെ​യും അ​ള​വു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ലൂ​ടെ മെ​റ്റ്കോ​ൺ എ​സ്ഡി 500 ടി​എം​ടി യാ​തൊ​രു ദോ​ഷ​വും പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​ക്കു​ന്നി​ല്ല. സ​ൾ​ഫ​ർ, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​കു​മ്പോ​ൾ ക​മ്പി​ക​ൾ പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത​യേ​റും. ശ​ക്തി​യും കാ​ഠി​ന്യ​വും വ​ർ​ധി​ച്ചാ​ലും ക​മ്പി​യു​ടെ ഡ​ക്റ്റി​ലി​റ്റി കു​റ​യും. മെ​റ്റ്കോ​ൺ എ​സ്ഡി 500 ടി​എം​ടി ക​മ്പി​ക​ളി​ൽ ഇ​വ​യു​ടെ അ​ള​വ് ക​ഴി​യു​ന്ന​ത്ര നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

മെ​റ്റ്കോ​ൺ എ​സ്ഡി 500 ടി​എം​ടി ക​മ്പി​ക​ൾ സൂ​പ്പ​ർ ഡ​ക്റ്റൈ​ൽ ആ​യ​തി​നാ​ൽ ഉ​യ​ർ​ന്ന ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം, ഭൂ​ക​മ്പം പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യാ​തെ ഒ​രു പ​രി​ധി​വ​രെ സം​ര​ക്ഷി​ച്ചു നി​ർ​ത്താം. മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി ഉ​പ​യോ​ഗി​ച്ച് സ്റ്റി​ൽ നി​ർ​മി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​മാ​ണു ക​മ്പ​നി​ക്കു​ള്ള​തെ​ന്ന് കു​ര്യ​ൻ വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി.

സംസ്ഥാനത്തെ ആദ്യത്തെ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനമാരംഭിക്കുന്നു

ആലപ്പുഴയിൽ അഞ്ചു വ‍യസുകാരൻ തോട്ടിൽ മുങ്ങി മരിച്ചു

തിങ്കളാഴ്ച അവധിയില്ല; സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച

ഝാർഖണ്ഡിൽ അനധികൃത ഖനനത്തിനിടെ അപകടം; 4 പേർ മരിച്ചു, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ