Business

മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ള്‍ കേ​ര​ള​മൊ​ട്ടാ​കെ ഇ​നി ഏ​കീ​കൃ​ത പാ​ക്കി​ങ് ഡി​സൈ​നി​ല്‍

‘റീ​പൊ​സി​ഷ​നി​ങ് മി​ല്‍മ 2023’ നാളെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഡി​സൈ​നും അ​ള​വും വി​ല​യും ഏ​കീ​ക​രി​ക്കു​ന്ന "റീ​പൊ​സി​ഷ​നി​ങ് മി​ല്‍മ 2023' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും.

മി​ല്‍മ ഉ​ത്പ​ന്ന​ങ്ങ​ളെ ബ​ഹു​രാ​ഷ്‌​ട്ര ബ്രാ​ന്‍ഡു​ക​ളോ​ട് കി​ട​പി​ടി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ പാ​ക്കി​ങ്, ഡി​സൈ​ൻ, ഗു​ണ​നി​ല​വാ​രം, വി​പ​ണ​നം എ​ന്നി​വ​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റം വ​രു​ത്തി സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​കീ​ക​രി​ച്ച് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​ന്ന് വൈ​കി​ട്ട് 4.30ന് ​തി​രു​വ​ന​ന്ത​പു​രം ഇ​ട​പ്പ​ഴ​ഞ്ഞി ആ​ര്‍ഡി​ആ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഏ​കീ​കൃ​ത പാ​ക്കി​ങ് ഡി​സൈ​നി​ലു​ള്ള പാ​ല്‍, തൈ​ര്, നെ​യ്യ്, ഫ്ള​വേ​ഡ് മി​ല്‍ക്ക് തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി വി​പ​ണി​യി​ലി​റ​ക്കും. ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​ധ്യ​ക്ഷ​യാ​കും.

മി​ല്‍മ​യും മേ​ഖ​ല യൂ​ണി​യ​നു​ക​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന വി​വി​ധ ഇ​നം പാ​ല്‍, തൈ​ര്, സെ​റ്റ് ക​ര്‍ഡ്, ഫ്ളേ​വേ​ര്‍ഡ് മി​ല്‍ക്ക്, നെ​യ്യ് എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ലും ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യി​ലും ഏ​കീ​ക​ര​ണം വ​രു​ത്തു​ക​യും സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​കീ​കൃ​ത ഡി​സൈ​നി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മി​ല്‍മ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ മ​ല​ബാ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​നു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന പാ​ല്‍ ഒ​ഴി​ച്ചു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രു പോ​ലെ അ​ല്ല. ഇ​തു​മാ​റ്റി ഒ​രേ ഡി​സൈ​നി​ലും രു​ചി​യി​ലും അ​ള​വി​ലും അ​വ​ത​രി​പ്പി​ക്കും. വി​ല​യും ഏ​കീ​ക​രി​ക്കും. ഇ​തി​നു​ള്ള പ്ര​വ​ര്‍ത്ത​നം ഒ​രു വ​ര്‍ഷം മു​മ്പാ​ണ് മി​ല്‍മ ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും മി​ല്‍മ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ല്‍ വി​പ​ണ​ന ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ക്ഷീ​ര വി​ക​സ​ന ബോ​ര്‍ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് റീ​പൊ​സി​ഷ​നി​ങ് മി​ല്‍മ 2023 പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര ക​മ്പ​നി​ക​ളോ​ട് മ​ത്സ​രി​ച്ച് വി​പ​ണി നി​ല​നി​ര്‍ത്താ​നും വി​പു​ല​പ്പെ​ടു​ത്താ​നു​മാ​യി മി​ല്‍മ​യെ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പാ​ലു​ത്പാ​ദ​ന​വും വി​പ​ണ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​നും വി​പ​ണി സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, ശ​ശി ത​രൂ​ര്‍ എം​പി, മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍, ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ മീ​നേ​ഷ് സി. ​ഷാ, ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ര്‍ഡ് മു​ന്‍ ചെ​യ​ര്‍മാ​ന്‍ ടി. ​ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി പ്ര​ണ​ബ്ജ്യോ​തി നാ​ഥ്, മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ കൗ​ശി​ഗ​ന്‍, മി​ല്‍മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ എം.​ടി. ജ​യ​ന്‍, കൗ​ണ്‍സി​ല​ര്‍ ഷീ​ജ മ​ധു, മി​ല്‍മ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ​ന്‍. ഭാ​സു​രാം​ഗ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മി​ല്‍മ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം.​ടി. ജ​യ​ന്‍, എ​ന്‍. ഭാ​സു​രാം​ഗ​ന്‍, ആ​സി​ഫ് കെ. ​യൂ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

തേങ്ങയെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോതമം​ഗലത്തെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെൺസുഹൃത്ത് അറസ്റ്റിൽ

ആശുപത്രി ഉപകരണങ്ങൾ കാണാനില്ലെന്ന മന്ത്രിയുടെ ആരോപണം തളളി ഡോ. ഹാരിസ് ചിറക്കൽ

ഇടുക്കി ശാന്തൻപാറയിലെ മരം മുറി; സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ