സിയാല്‍ മാനേജിങ് ഡയറക്റ്റര്‍ എസ്. സുഹാസില്‍ നിന്ന് നിറ്റ ജലാറ്റിന്‍ ജനറല്‍ മാനെജര്‍ പോളി സെബാസ്റ്റ്യന്‍, എച്ച്ആര്‍ ഹെഡ് എസ്.എസ്. സൂരജ്, സിഎസ്ആര്‍ മാനെജര്‍ എബി നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. 
Business

നിറ്റ ജലാറ്റിന് ബെസ്റ്റ് സിഎസ്ആര്‍ പുരസ്‌കാരം

സ്ത്രീ ശാക്തീകരണം, കാർഷിക വികസനം തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം

MV Desk

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മന്‍റ് കേരള ചാപ്റ്ററിന്‍റെ ബെസ്റ്റ് സിഎസ്ആര്‍ അവാര്‍ഡ് നിറ്റ ജലാറ്റിന്‍ കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിറ്റ ജലാറ്റിന്‍ നടത്തിയ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം, കോഴികുഞ്ഞുങ്ങളുടെ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന പ്രവര്‍ത്തനങ്ങളായ അങ്കണവാടി നിര്‍മാണം, ലൈബ്രറി നിര്‍മാണം, കറവ പശുക്കളുടെ വിതരണം, ഗ്രോ ബാഗുകളുടെ വിതരണം, വിവിധ കുടിവെള്ള പദ്ധതികള്‍, തുണി സഞ്ചികളുടെ വിതരണം, പഠനോപകരണ വിതരണം, ഓപ്പണ്‍ ജിം നിര്‍മാണം, നിറ്റ കാര്‍ഷിക വികസന പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.

എറണാകുളം ഗോകുലം പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്റ്റര്‍ എസ്. സുഹാസില്‍ നിന്ന് നിറ്റ ജലാറ്റിന്‍ ജനറല്‍ മാനെജര്‍ പോളി സെബാസ്റ്റ്യന്‍, എച്ച്ആര്‍ ഹെഡ് എസ്.എസ്. സൂരജ്, സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മന്‍റ് ചെയര്‍മാന്‍ ജോണ്‍സന്‍ മാത്യു, സെക്രട്ടറി ഷേമ സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

"മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്"; വിവാദ പ്രസ്താവനയുമായി പി.എം.എ. സലാം

കേരളത്തിനെതിരേ കരുൺ നായർക്ക് സെഞ്ചുറി; കർണാടക മികച്ച സ്കോറിലേക്ക്

കളിക്കളത്തിന് വിട, ബൊപ്പണ്ണ വിരമിച്ചു; പ്രഖ്യാപനം 45ാം വയസിൽ

താമരശേരി ബിഷപ്പിന് വധഭീഷണി

"ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം"; വിമർശനവുമായി ആർഎസ്എസ്