നേപ്പാളിൽ സ്വർണത്തിന് വൻ വിലക്കുറവ്; ഒറ്റയടിക്ക് കുറഞ്ഞത് 16,000 രൂപ 
Business

നേപ്പാളിൽ സ്വർണത്തിന് വൻ വിലക്കുറവ്; ഒറ്റയടിക്ക് കുറഞ്ഞത് 16,000 രൂപ

സ്വർണം, വെള്ളി ഇറക്കുമതിയുടെ ഡ്യൂട്ടി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി കുറച്ചു.

കാഠ്മണ്ഡു: നേപ്പാളിൽ സ്വർണത്തിന് വൻ വിലക്കുറവ്. ഒറ്റയടിക്ക് 16,000 രൂപയോളമാണ് വിലയിൽ കുറവു വന്നത്. നേപ്പാളിൽ ഒരു ടോള സ്വർണത്തിന് അതായത് 11.664 ഗ്രാം സ്വർണത്തിന് 15,900 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സ്വർണത്തിന്‍റെ ഇറക്കുമതിക്ക് നേപ്പാൾ‌ സർക്കാർ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതാണ് വിലക്കുറവിന് കാരണം. സ്വർണം, വെള്ളി ഇറക്കുമതിയുടെ ഡ്യൂട്ടി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി കുറച്ചു. ഇതോടെയാണ് വില വലിയ രീതിയിൽ കുറഞ്ഞത്.

ഇന്ത്യയിൽ സ്വർണം, വെള്ളി ഇറക്കുമതി ഡ്യൂട്ടി കുറച്ചത് മൂലം നേപ്പാളിലേക്കുള്ള സ്വർണ കള്ളക്കടത്ത് വർധിച്ചുവെന്നാണ് കണ്ടെത്തൽ. വലിയ തോതിൽ സ്വർണം വാങ്ങി നേപ്പാളിലേക്ക് കടത്തുന്നവരുടെ എണ്ണം കൂടി. നേപ്പാളിൽ സ്വർണ വില കുറച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് നേപ്പാൾ സർക്കാരിന്‍റെ പ്രതീക്ഷ.

എങ്കിലും സ്വർണത്തിന് ഇന്ത്യയിലേക്കാൾ വില കൂടുതലാണ് നേപ്പാളിൽ എന്നതാണ് യാഥാർഥ്യം. 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 70,900 രൂപയാണ് വില. 24 ഗ്രാമിന് 77,400 രൂപയും.

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്