അയ്യേ നാണമില്ലേ! ഞങ്ങൾ ഉണ്ടാക്കിയത് ചൂടാക്കി കഴിക്കാൻ; ആപ്പിളിനെ പരിഹസിച്ച് സാംസങ്!

 
Business

അയ്യേ നാണമില്ലേ! ഞങ്ങൾ ഉണ്ടാക്കിയത് ചൂടാക്കി കഴിക്കാൻ; ആപ്പിളിനെ പരിഹസിച്ച് സാംസങ്!

"അവർ ഞങ്ങളെയും കോപ്പി അടിച്ചു" എന്ന സാംസങ്ങിന്‍റെ പോസ്റ്റിന് "ഏതോ ഒരു വൃത്തികെട്ട അപരിചിതൻ എന്നെ ഇരട്ടപ്പേര് വിളിക്കുന്നു" എന്ന് ഡുവോലിംഗോ തമാശയായി മറുപടി നൽകിയതും വലിയ ട്രെൻഡായി

Namitha Mohanan

ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ ഡ്യുവോ ആപ്പിള്‍ പുറത്തിറക്കിയതിന് പിന്നാലെ പരിഹസവുമായി സാംസങ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ആപ്പിളിനെ കളിയാക്കി നിരന്തരം സാംസങ് പോസ്റ്റുമായി എത്തിയത്.

"ട്രെന്‍ഡിനൊപ്പമെത്താന്‍ ഏഴു വര്‍ഷം ആപ്പിളിന് വേണ്ടി വന്നു. ഞങ്ങള്‍ മിച്ചം വച്ചത് ചൂടാക്കിക്കഴിക്കുമ്പോൾ പറയണേ" എന്നായിരുന്നു സാംസങ്ങിന്‍റെ ആദ്യ പോസ്റ്റിൽ‌ പറയുന്നത്. പിന്നാലെ ആപ്പിളിനെതിരേ നിരന്തരം പോസ്റ്റുകൾ വന്നു.

'നോക്കിക്കേ, ഇതില്‍ നല്ല സാമ്യമുണ്ടല്ലോ', ' ഞങ്ങളെ കാത്തിരുത്തി. സമ്മതിച്ചു, പക്ഷേ ഞങ്ങളിവിടെയുണ്ട്. മൂന്ന് മടക്കുള്ള ഫോണ്‍ വരെ വന്നുകഴിഞ്ഞു', 'മാറാന്‍ സമയമായി' ' ക്ഷമിക്കണം കേട്ടോ, അവര്‍ ഞങ്ങളെയും കോപ്പിയടിച്ചു' എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകൾ വന്നിരിക്കുന്നത്. "അവർ ഞങ്ങളെയും കോപ്പി അടിച്ചു" എന്ന സാംസങ്ങിന്‍റെ പോസ്റ്റിന് "ഏതോ ഒരു വൃത്തികെട്ട അപരിചിതൻ എന്നെ ഇരട്ടപ്പേര് വിളിക്കുന്നു" എന്ന് ഡുവോലിംഗോ തമാശയായി മറുപടി നൽകിയതും വലിയ ട്രെൻഡായി.

2019 സെപ്റ്റംബർ 6-നാണ് ആഗോളതലത്തിൽ ആദ്യമായി സാംസങ്ങ് മടക്കാവുന്ന ഫോണായ Samsung Galaxy Fold പുറത്തിറക്കിയത്. കഴിഞ്ഞ ദിവസമാണ് ഈ മോഡൽ ഫോണുകൾ ആപ്പിൾ പുറത്തിറക്കിയത്. എന്നാൽ എതിരാളികള്‍ കളിയാക്കുന്നുണ്ടെങ്കിലും ചുമ്മതെ ഏഴു വര്‍ഷം കഴിഞ്ഞ് ഫോള്‍ഡബിള്‍ ഫോണുമായി വന്നതല്ലെന്നാണ് ആപ്പിളിന്‍റെ പ്രതികരണം. എതിരാളികളുടെ മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും വിവരങ്ങളുടെ സ്വകാര്യതയിലും ആപ്പിളിനെ വെല്ലാനാവില്ലെന്നും അവർ പറയുന്നു.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

'ഇന്ത‍്യയിൽ സാമ്പാ താളം'; വിനീഷ‍്യസും സംഘവും കോൽക്കത്തയിലേക്ക്, ബ്രസീൽ ടീമിനെ പ്രഖ‍്യാപിച്ചു

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്