7.6 കോടി രൂപയുടെ കുടിശിക; സ്വിഗ്ഗിക്ക് നികുതി വകുപ്പിന്‍റെ നോട്ടീസ്
മുംബൈ: ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിക്ക് പുനെയിലെ പ്രൊഫഷണല്‍ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചു. 7.6 കോടി രൂപയുടെ കുടിശിക വരുത്തിയതിന്‍റെ പേരിലാണിത്.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തൊഴില്‍ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. നികുതി വകുപ്പിന്‍റെ നോട്ടീസിനെതിരേ അപ്പീല്‍ നല്‍കുമെന്ന് സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള വിവിധ നികുതി അധികാരികളില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ സ്വിഗ്ഗിക്ക് ലഭിച്ചത് ഒന്നിലധികം നോട്ടീസുകളാണ്. ഇതിന്‍റെയെല്ലാം ആകെത്തുക 167 കോടി രൂപ വരും.