സ്വർണവിലയിൽ നേരിയ ഇടിവ്; ഒട്ടയടിക്ക് 440 രൂപ കുറഞ്ഞു file image
Business

സ്വർണവിലയിൽ നേരിയ ഇടിവ്; ഒറ്റ‍യടിക്ക് 440 രൂപ കുറഞ്ഞു

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ റെക്കോഡുകൾക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 58,280 എന്ന നിരക്കിലേക്കെത്തി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,285 രൂപയാണ് നൽകേണ്ടത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകളിട്ട് സ്വർണവില 58,720 എന്ന നിരക്കിലേക്കെത്തിയിരുന്നു. പിന്നാലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

"ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്"; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് മോഹൻ ഭാഗവത്

ജാതിമാറി വിവാഹം; ഗർഭിണിയെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇപ്പോൾ അപേക്ഷിക്കാം

എൻജിൻ ആകാശത്ത് വച്ച് ഓഫായി; ഡൽഹി - മുംബൈ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ബാക്കിവെച്ച ആടിന്‍റെ മാംസം കഴിക്കാനെത്തി, രണ്ട് മാസമായി റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിൽ