സ്വർണത്തിന് വില കുറയുന്നു; പവന് 200 രൂപ കുറഞ്ഞു
representative image
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 200 രൂപ കുറഞ്ഞ് 66280 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയുമായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ സ്വർണം വിൽക്കുന്നത്.
18 ക്യാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6830 രൂപയാണ് വില.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെയാണ് സ്വർണ വിലയിൽ കുറവു വന്നിരിക്കുന്നത്.