ചൈനയില്‍നിന്ന് 22 ബില്യണ്‍ ഡോളറിന്‍റെ ഐഫോണ്‍ ഉത്പാദനം ആപ്പിള്‍ ഇന്ത്യയിലേക്കു മാറ്റി

 
Business

യുഎസ് - ചൈന വ്യാപാര യുദ്ധം ഇന്ത്യക്കു ഗുണം

ചൈനയില്‍നിന്ന് 22 ബില്യണ്‍ ഡോളറിന്‍റെ ഐഫോണ്‍ ഉത്പാദനം ആപ്പിള്‍ ഇന്ത്യയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് 22 ബില്യണ്‍ ഡോളറിന്‍റെ ഐഫോണ്‍ ഉത്പാദനം ആപ്പിള്‍ ഇന്ത്യയിലേക്കു മാറ്റി. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്‍റെ ആഗോള ഐഫോണ്‍ ഉത്പാദനത്തിന്‍റെ ഏകദേശം 20 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണ്.

കുറഞ്ഞ ചെലവില്‍ ചൈനയില്‍ ഐഫോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കിലും 2019ല്‍ കൊവിഡ്19 സൃഷ്ടിച്ച തടസങ്ങളും ആഗോളതലത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമൊക്കെയാണ് ഉത്പാദനം ഇന്ത്യയിലേക്ക് തിരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്.

ആപ്പിളിന്‍റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങള്‍ ചൈനയിലാണു സ്ഥിതി ചെയ്യുന്നത്. പക്ഷേ, കൊവിഡ്19നെ തുടര്‍ന്നു ചൈനയിലുണ്ടായ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ആപ്പിളിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. ഇതാണ് ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ടെക് ഭീമനായ ആപ്പിളിനെ നിര്‍ബന്ധിതരാക്കിയത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ 1.5 ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍നിന്നും കയറ്റുമതി ചെയ്തത്. കയറ്റുമതിയില്‍ മാത്രം ഒതുങ്ങുന്നതല്ല ആപ്പിളിന്‍റെ നേട്ടം.

ഇന്ത്യന്‍യില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഏകദേശം എട്ട് ശതമാനം ആപ്പിള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍