ഷാർജ അൽ വഹ്ദ ലുലു ഹൈപ്പർ മാർക്കറ്റിൽ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് തുറന്നു
ഷാർജ : മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്‍റെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റ് ഫസ്റ്റ് ഫ്ലോറിലാണ് 47000 ചതുരശ്ര അടിയിലുള്ള പുതിയ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. ജിസിസിയിലെ ലുലുവിന്‍റെ ഏറ്റവും വലിയ ലോട്ട് സ്റ്റോറാണിത്.
കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലോട്ട് സ്റ്റോറുകളുടെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഈ വർഷം ജിസിസിയിൽ അമ്പതിലേറെ ലോട്ട് സ്റ്റോറുകൾ തുറക്കും. റീട്ടെയ്ൽ മേഖല മാറ്റത്തിന്‍റെ പാതയിലാണെന്നും മൂല്യാധിഷ്ഠിത സ്റ്റോറുകൾ കൂടുതൽ വിപുലമാക്കുമെന്നും യൂസഫലി കൂട്ടിചേർത്തു.
ലോട്ട് സ്റ്റോറിലെ ഭൂരിഭാഗം ഉത്പന്നങ്ങളും 19 ദിർഹത്തിൽ താഴെ നിരക്കിൽ ലഭിക്കും. സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, ഫാഷൻ, തുണിത്തരങ്ങൾ, ജ്വല്ലറി അക്സസറീസ്, ടോയ്സ്, ട്രാവൽ അക്സസറീസ് തുടങ്ങി വിപുലമായ ഉത്പന്നങ്ങളുടെ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. ജിസിസിയിലെ പതിനാലാമത്തേതും യുഎഇയിലെ ഏഴാമത്തേതുമാണ് ഷാർജ അൽ വഹ്ദയിൽ പ്രവർത്തനം തുടങ്ങിയ ലോട്ട് സ്റ്റോർ.
ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഇന്‍റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.